Quantcast

തൃശൂരിൽ വി.എസ് സുനിൽകുമാർ, വയനാട്ടിൽ ആനി രാജ; സി.പി.ഐ സ്ഥാനാർഥി പട്ടികയായി

ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്‌

MediaOne Logo

Web Desk

  • Updated:

    2024-02-26 08:39:46.0

Published:

26 Feb 2024 8:25 AM GMT

CPI candidate list
X

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാർഥികളുടെ പട്ടികയായി. തൃശൂരിൽ വി.എസ് സുനിൽകുമാർ തന്നെ മത്സരിക്കും. വയനാട് ആനിരാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിക്കും. തർക്കങ്ങൾക്കൊടുവിൽ മാവേലിക്കരയിൽ സി.എ അരുൺ കുമാറിനെ തന്നെ പരിഗണിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിക്ക് മണിക്ക് നടക്കും. തിരുവനന്തപുരം,മാവേലിക്കര,തൃശ്ശൂർ,വയനാട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരത്തേക്ക് പന്ന്യന് പുറമെ കെ പ്രകാശ് ബാബു,സത്യന്‍ മൊകേരി എന്നീ പേരുകള്‍ കൂടി ഉയര്‍ന്നുവന്നിരുന്നു. മാവേലിക്കരയില്‍ സി.എ അരുണ്‍ കുമാറിന്‍റെ പേരാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയത്. മുന്‍ എം.എല്‍.എ കെ അജിത്,മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍ ,സി.കെ ആശ എന്നീ പേരുകളും ജില്ലാ നേതൃത്വം നല്‍കിയിരുന്നു.

വയനാട്ടില്‍ ആനിരാജയക്കൊപ്പം സത്യന്‍ മൊകേരി,പിപി ,സുനീർ എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു. 15 സീറ്റുകളിലേക്കുള്ള സി.പി.എം സ്ഥാനാർഥികളെ നാളെയാണ് പ്രഖ്യാപിക്കുക. കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴിക്കാടനെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.


TAGS :

Next Story