Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ്; എട്ട് മണ്ഡലങ്ങളില്‍ വെബ്കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കമ്മീഷൻ ഹൈക്കോടതിയിൽ

MediaOne Logo

Web Desk

  • Published:

    19 April 2024 2:01 PM IST

Election Commission
X

തിരുവന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളില്‍ വെബ്കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.കാസർകോട്,കണ്ണൂർ,കോഴിക്കോട്,വയനാട്.മലപ്പുറം, പാലക്കാട് , തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ മുഴുവൻ ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് നടത്തുക. സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. ആകെ കണ്ടെത്തിയ 311 ഇരട്ട വോട്ടിൽ 226 എണ്ണവും ആറ്റിങ്ങലിൽ കണ്ടെത്തിയ ഇരട്ട വോട്ടും നീക്കം ചെയ്തതായും കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷൻ പറഞ്ഞു.

TAGS :

Next Story