Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വടകരയിൽ വിജയാഘോഷത്തിന് നിയന്ത്രണം

ഉത്തര മേഖലാ ഐജി വിളിച്ച യോഗത്തിലാണ് തീരുമാനമായത്‌

MediaOne Logo

Web Desk

  • Published:

    27 May 2024 5:05 PM IST

Lok Sabha Elections; Restrictions on victory celebrations in Vadakara,latest news,
X

കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലത്തിൽ വിജയാഘോഷത്തിന് നിയന്ത്രണം. ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കാൻ ഉത്തര മേഖലാ ഐജി വിളിച്ച യോഗത്തിൽ തീരുമാനമായി. ആഘോഷ പരിപാടികൾ രാതി ഏഴ് മണിക്ക് അവസാനിപ്പിക്കണം, ആഘോഷങ്ങൾക്ക് വാഹന പര്യാടനം പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

കാഫിർ സ്‌ക്രീൻ ഷോട്ട് വിഷയവും യോഗത്തിൽ ചർച്ചയായി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നൽകിയെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

യോഗത്തിൽ സിപിഎം,,കോൺഗ്രസ്, മുസ്ലിം ലീഗ്, ആർഎംപി, ബിജെപി എന്നീ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു.

വടകര എസ് പി ഓഫീസിലാണ് കണ്ണൂർ ഡിഐജി യുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ, വടകര റൂറൽ എസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.



TAGS :

Next Story