Quantcast

രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

ഡോ.ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട്‌ പന്ന്യൻ രവീന്ദ്രൻ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2023-04-13 11:36:13.0

Published:

13 April 2023 11:34 AM GMT

High Court says Lokayukta has no power to investigate internal affairs of political parties
X

കൊച്ചി: രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണെന്നും ഇതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നുമാണ്‌ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. 2014ൽ തിരുവനന്തപുരത്ത് ഡോ.ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു ഹരജി നൽകിയിരുന്നത്. ബെനറ്റിന്റേത് പെയ്ഡ് സീറ്റാണെന്ന് ആരോപണമുയർന്നിരുന്നു. വിഷയത്തിൽ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് വിഷയം ഹൈക്കോടതിയിലെത്തിയത്.



High Court says Lokayukta has no power to investigate internal affairs of political parties

TAGS :

Next Story