Quantcast

കേരളം വിധിയെഴുതി തുടങ്ങി; വോട്ടെടുപ്പ് വൈകിട്ട് ആറുവരെ

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2024-04-26 01:58:19.0

Published:

26 April 2024 1:48 AM GMT

poling kerala
X

election

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാർഥികളുടെ വിധി എഴുതി തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ തന്നെ വോട്ടിങ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. 20 ലോക്സഭാ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടാർമാരാണ് പോളിങ് ബൂത്തുകളില്‍ എത്തുക. കാല്‍ ലക്ഷത്തിലധികം ബൂത്തുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്കായി സജ്ജമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചു. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.

2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരില്‍ 1,43,33,499 പേര്‍ സ്ത്രീകളാണ്. ആകെ വോട്ടര്‍മാരില്‍ 5,34,394 പേര്‍ 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍മാരാണ്. കൂടാതെ 2,64232 ഭിന്നശേഷി വോട്ടര്‍മാരും 367 ഭിന്നലിംഗ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. പ്രായ, ലിംഗ ഭേദമന്യേ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ച് രാഷ്ട്ര നിര്‍മാണപ്രക്രിയയില്‍ പങ്കാളികളാകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്.

TAGS :

Next Story