Quantcast

ലോക്സഭ തെരഞ്ഞെടുപ്പ്; കെ.സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ കണ്ണൂർ സീറ്റ് ആവശ്യപ്പെടാൻ ലീഗ്

മൂന്നാം സീറ്റ് എന്ന ആവശ്യം നിലനിൽക്കുന്നതിനിടെയാണ് കണ്ണൂരിൽ കണ്ണുവെച്ചുള്ള ലീഗിന്റെ നീക്കം.

MediaOne Logo

Web Desk

  • Updated:

    2023-10-11 02:01:36.0

Published:

11 Oct 2023 1:58 AM GMT

ലോക്സഭ തെരഞ്ഞെടുപ്പ്; കെ.സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ കണ്ണൂർ സീറ്റ് ആവശ്യപ്പെടാൻ ലീഗ്
X

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ കെ.സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് ആവശ്യപ്പെടാൻ മുസ്‍ലിം ലീഗ്. ജില്ലാ നേതൃയോഗത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. മൂന്നാം സീറ്റ് എന്ന ആവശ്യം നിലനിൽക്കുന്നതിനിടെയാണ് കണ്ണൂരിൽ കണ്ണുവെച്ചുള്ള ലീഗിന്റെ നീക്കം.

കണ്ണൂർ സീറ്റ് ആവശ്യപ്പെട്ട് എ ഗ്രൂപ്പും രംഗത്തെത്തി. മുഹമ്മദ്‌ ബ്ലാത്തൂരിനെ കണ്ണൂരിൽ മത്സരിപ്പിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. അതേസമയം, കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തിനെ മത്സരിപ്പിക്കാനാണ് സുധാകരന്റെ നീക്കം.


TAGS :

Next Story