Quantcast

സിദ്ദീഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ്

കേസിൽ മുൻകൂർ ജാമ്യം തേടി സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-09-27 04:02:35.0

Published:

27 Sept 2024 9:30 AM IST

look out notice
X

കൊച്ചി: നടൻ സിദ്ദീഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. കേസിൽ മുൻകൂർ ജാമ്യം തേടി സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

മുൻകൂർ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടനെ കണ്ടെത്താനായിട്ടില്ല. കൊച്ചിയിൽ അടക്കം തിരച്ചിൽ നടത്തിയിരുന്നു. താരസംഘടനയായ അമ്മയും ഡബ്ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്നാണ് സിദ്ദീഖ് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയത്. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം, എട്ടു വർഷം കഴിഞ്ഞപ്പോൾ പരാതിയുമായി എത്തിയതിലെ അസ്വാഭാവികത, ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയിലും ഉയർത്തിക്കാട്ടുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ 65 വയസുള്ള, മുതിർന്ന അംഗമാണ് താൻ . നിരവധി പുരസ്കാരങ്ങളും അംഗീകാരവും ലഭിച്ച തന്‍റെ പേരിൽ മറ്റു ക്രിമിനൽ കേസ് ഇല്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു.

സുപ്രിം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചാൽ തീരുമാനം ഉണ്ടാകുന്നത് വരെ അറസ്റ്റ് ഒഴിവാക്കുന്നതാണ് കീഴ്വഴക്കം . സ്ത്രീ പീഡനക്കേസിൽ കോടതി പരിസരത്ത് നിന്ന് പോലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ള കേരള പൊലീസ്, മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തുന്നത് വരെ സിദ്ദീഖിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചെന്നും ആക്ഷേപമുണ്ട്.



TAGS :

Next Story