Quantcast

ലോറി ഡ്രൈവർ മുംബൈയിൽ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോളാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടത്

MediaOne Logo

Web Desk

  • Published:

    7 Sept 2023 10:03 AM IST

Aneesh
X

അനീഷ്

മൂവാറ്റുപുഴ: കല്ലൂർക്കാട് സ്വദേശിയായ ലോറി ഡ്രൈവർ മുംബൈയിൽ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. കല്ലൂർക്കാട് പരപ്പനാട്ട് അനീഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

ആയവന സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയിൽ കഴിഞ്ഞ ദിവസം പ്ലൈവുഡ് ലോഡ് കയറ്റി മുംബൈയിൽ എത്തിയതാണ്. തിരികെ ലോഡുമായി വരുന്നതിന് വേണ്ടി മുംബൈയില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ കുളിമുറിയിൽ കുളിക്കുവാന്‍ കയറിയതാണ്. പുറത്തിറങ്ങാൻ വൈകിയതിനാൽ കൂടെയുള്ളവർ വിളിച്ചു നോക്കിയെങ്കിലും വാതിൽ തുറന്നില്ല. പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോളാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടത്. കുഴഞ്ഞ് വീണതാണെന്നാണ് വിവരം.

ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം വ്യാഴം രാവിലെ ആറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് വീട്ടിലെത്തിച്ച ശേഷം 11ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. പരേതനായ കുഞ്ഞപ്പൻ്റെയും അമ്മിണിയുടേയും മകനാണ്. ഭാര്യ: കുളങ്ങാട്ടുപാറ പൂമലയിൽ കുടുംബാംഗം ജോസ്മി, മക്കൾ: കാർത്തിക് ,കാശിനാഥ്.

TAGS :

Next Story