Quantcast

മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു; ഡ്രൈവർ മരിച്ചു

മൂന്നാർ സ്വദേശിയായ ഗണേശനാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    26 July 2025 10:56 PM IST

മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു; ഡ്രൈവർ മരിച്ചു
X

ഇടുക്കി: മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു. അപകടത്തില്‍ ഡ്രൈവറും മൂന്നാർ സ്വദേശിയുമായ ഗണേശൻ മരിച്ചു.

ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് ഗണേശിനെ കൊക്കയിൽ നിന്ന് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മുരുകന്‍ എന്നൊരാള്‍ കൂടി ലോറിയിലുണ്ടായിരുന്നു. ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.

മൂന്നാർ ഗവൺമെന്റ് കോളജിന് സമീപമാണ് അപകടമുണ്ടായത്. മുൻപും ഇവിടെ വലിയ മണ്ണിടിച്ചിലുണ്ടായിരുന്നു.

TAGS :

Next Story