Quantcast

ന്യൂനമർദം: കേരളത്തിൽ മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌

ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    4 Jan 2024 1:27 AM GMT

kerala rain update
X

തിരുവനന്തപുരം: നാളെ വരെ(വെള്ളി) കേരളത്തിൽ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന മർദത്തിന്റെയും അതുമായി ബന്ധപ്പെട്ട് വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യൂനമർദ പാത്തിയുടെയും സ്വാധീനമാണ് മഴക്ക്

ഇതേ തുടർന്ന് കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. എന്നാൽ കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

TAGS :

Next Story