2000 രൂപക്ക് സിലിണ്ടര്‍ നിറച്ചു നല്‍കും; കൊണ്ടോട്ടിയില്‍ കരിഞ്ചന്തയില്‍ ഗ്യാസ് വില്‍പന, പുലര്‍ച്ചെ മുതല്‍ ആളുകള്‍ ക്യൂവില്‍
എല്‍പിജി പമ്പില്‍ വാഹനങ്ങള്‍ക്ക് ഗ്യാസ് നിറയ്ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്

മലപ്പുറം: കൊണ്ടോട്ടി കൊട്ടുക്കരയില്‍ എല്‍പിജി പമ്പില്‍ അനധികൃത ഗ്യാസ് വില്‍പ്പന. കൊട്ടുക്കര എസ്എ ഓട്ടോ എല്‍പിജി പമ്പിലാണ് വില്‍പന. 2000 രൂപ നിരക്കിലാണ് ഇവിടെ നിന്ന് സിലിണ്ടറില്‍ ഗ്യാസ് നിറച്ച് നല്‍കിയത്. ഇന്നലെ ആയിരത്തിലധികം ആളുകള്‍ക്ക് സിലിണ്ടര്‍ നിറച്ച് നല്‍കിയിട്ടുണ്ട്.
എല്‍പിജി പമ്പില്‍ വാഹനങ്ങള്‍ക്ക് ഗ്യാസ് നിറയ്ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളില്‍ ഗ്യാസ് നിറച്ചുനല്‍കുന്നതറിഞ്ഞ് പുലര്‍ച്ചെ നാല് മണി മുതല്‍ ആളുകള്‍ എത്തി വരിനില്‍ക്കുന്ന സാഹചര്യമുണ്ടായി. സംഭവം പുറത്തറിഞ്ഞ് പൊലീസ് എത്തിയതോടെയാണ് അനധികൃതമായുള്ള ഗ്യാസ് വില്‍പ്പന അവസാനിപ്പിച്ചത്.
Next Story
Adjust Story Font
16

