Quantcast

എം.ശിവശങ്കർ വിരമിക്കുന്നു; ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി

ശിവശങ്കർ കൈകാര്യം ചെയ്തിരുന്ന യുവജനകാര്യ വകുപ്പിന്‍റെ ചുമതല പ്രണബ് ജ്യോതി ലാലിന് നൽകും

MediaOne Logo

Web Desk

  • Updated:

    2023-01-24 13:29:19.0

Published:

24 Jan 2023 1:26 PM GMT

M. Sivashankar ,retires,  massive reshuffle . IAS headship,
X

എം.ശിവശങ്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ ഐ.എ.എസിന്‍റെ സർവ്വീസ് അവസാനിച്ച് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അഴിച്ചുപണി നടത്തുന്നത്. ശിവശങ്കർ കൈകാര്യം ചെയ്തിരുന്ന യുവജന കാര്യ വകുപ്പിന്‍റെ ചുമതല പ്രണബ് ജ്യോതി ലാലിന് നൽകും. ഇതോടൊപ്പം ആനിമൽ ഹസ്ബെന്‍ററി, ഡയറി ഡവല്പ്മെന്‍റ് ആന്‍റ് മ്യൂസിയം ഡിപ്പാർട്ട്മെന്‍റുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

സാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി റാണി ജോർജിനെ നിയമിച്ചു. ബി.അശോകിന് അഗികൾച്ചറൽ പ്രൊഡക്ഷൻ കൺട്രോളർ ചുമതല നൽകി. സഹകരണ വകുപ്പ് സെകട്ടറി മിനി ആന്റണി ഐ.എ.എസ് ന് സാംസ്കാരിക വകുപ്പിന്റെ പൂർണ അധിക ചുമതല നൽകി . തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജുവിന് പി.ഡബ്ല്യൂ.ഡി സെക്രട്ടറിയുടെ അധിക ചുമതലയും പി.ഡബ്ല്യൂ.ഡി സെക്രട്ടറി അജിത് കുമാർ തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ ചുമതലയും നൽകി.

ആരോഗ്യ വകുപ്പ് ജോ:സെക്രട്ടറി ഡോ.ചിത്ര.എസിനെ പാലക്കാട് കലക്ടറായി നിയമിച്ചു. പാലക്കാട് കലക്ടർ ജോഷി മൃൺമയി ശശാങ്ക് എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ആയും സുഭാഷ് ടി.വി യെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ആയും നിയമിച്ചു.

TAGS :

Next Story