Quantcast

'ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ല, ശരിയായ നിലപാട് എല്ലാകാലത്തും അംഗീകരിക്കപ്പെട്ടെന്നുവരില്ല': എം.സ്വരാജ്

ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്ന് എം.സ്വരാജ്

MediaOne Logo

Web Desk

  • Published:

    23 Jun 2025 1:04 PM IST

ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ല, ശരിയായ നിലപാട് എല്ലാകാലത്തും അംഗീകരിക്കപ്പെട്ടെന്നുവരില്ല: എം.സ്വരാജ്
X

നിലമ്പൂര്‍: എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് കരുതുന്നില്ലെന്ന് എം.സ്വരാജ്. എല്‍ഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതെന്നും ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എം. സ്വരാജ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സൂക്ഷ്മമായി വിശകലനം ചെയ്യും. ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും സ്വരാജ് പറഞ്ഞു.

കുറച്ചുകാലമാണെങ്കിലും ഷൗക്കത്തിന് നല്ല എംഎല്‍എ നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ. എതിര്‍ക്കുന്നവര്‍ വിവാദങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അത് ജനങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിച്ചോ എന്ന് റിസള്‍ട്ട് വരുമ്പോള്‍ സംശയം ഉണ്ട്. അത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കും ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളും ജനങ്ങളെ അത് ബോധ്യപ്പെടുത്തുമെന്നും ജനങ്ങള്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എം. സ്വരാജ് പറഞ്ഞു.

''ഞങ്ങളെ എതിര്‍ക്കുന്നവര്‍ പലപ്പോഴും വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിനൊന്നും പിടികൊടുത്തില്ല. ഞങ്ങളുടെ നിലയില്‍ മുന്നോട്ട് പോയി. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ആ നിലയില്‍ ജനങ്ങള്‍ അതിനെ പരിഗണിച്ചോ എന്നതില്‍ റിസള്‍ട്ട് വരുമ്പോള്‍ സംശയമുണ്ട്. വരും ദിവസങ്ങളില്‍ അത്തരം കാര്യങ്ങള്‍ സൂഷ്മമായി പരിശോധിക്കും. ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍കൊള്ളേണ്ട പാഠങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ മുമ്പോട്ട് പോകും.

ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പെന്ന് കരുതുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തന ഫലമായി നിരവധി മാറ്റങ്ങള്‍ നാട്ടിലുണ്ടായി. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ഭരണത്തിന്റെ ഭാഗമായി വന്നതാണ് പവര്‍കട്ടില്ലായത്. പെന്‍ഷന്‍ വര്‍ധിപ്പിച്ചതും വിതരണം ചെയ്യുന്നതും എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ഭരണത്തിലാണ്.പ്രാഥമികഘട്ടതിത്തില്‍ ഇത്തരം കാര്യങ്ങള്‍ വിലയിരുത്തിയാണ് ജനം വിധി എഴുതിയത് എന്ന് പറയാന്‍ കഴിയില്ല. സൂഷ്മമായി തെരഞ്ഞെടുപ്പിനെ വിലയിരുത്തും. ഉള്‍കൊള്ളേണ്ട കാര്യങ്ങള്‍ പരിശോധിക്കും. ധീരമായി മുന്നോട്ട് പോകും. എല്ലാ തെരഞ്ഞെടുപ്പിലും മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയം ശരിയായ രീതിയില്‍ വിലയിരുത്തണമെന്നില്ല. ശരിയായി പരിശോധിച്ച് നാടിനും ജനങ്ങള്‍ക്ക് വേണ്ടിയും മുമ്പോട്ട് പോകും,'' എം. സ്വരാജ് പറഞ്ഞു,

ജന്മനാടായ പോത്തുകല്ലും സ്വരാജിനൊപ്പം നിന്നില്ല എന്ന ആരോപണത്തോടം അദ്ദേഹം പ്രതികരിച്ചു. പോത്തുകല്ലാണ് ഒരു റൗണ്ടില്‍ മുന്നില്‍ വന്ന പഞ്ചായത്ത് എന്നാണ് തനിക്ക് തോന്നുന്നത്. രാഹുല്‍ഗാന്ധി ജന്മാനാട്ടില്‍ തോറ്റിട്ടല്ലേ ഇവിടെ വന്ന് ജയിച്ചത്, സ്വരാജ് പറഞ്ഞു. മണ്ഡലത്തില്‍ പൊതുവില്‍ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. വര്‍ഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞത് നെഗറ്റീവ് ആയി ബാധിച്ചിട്ടുണ്ടെങ്കില്‍ അത് സന്തോഷമാണെന്നും സ്വരാജ് വ്യക്തമാക്കി. ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ആവശ്യമില്ല, ശരിയായ നിലപാട് എല്ലാകാലത്തും അംഗീകരിക്കപ്പെട്ടു എന്ന് വരില്ല. അതുകൊണ്ട് ശരിയായ നിലപാട് വിട്ടുകളയില്ലെന്നും എം.സ്വരാജ് പറഞ്ഞു.

TAGS :

Next Story