തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അപ്പീൽ പിൻവലിച്ച് എം. സ്വരാജ്
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ആറുമാസം താഴെയുള്ള സാഹചര്യത്തിലാണ് സ്വരാജ് അപ്പീൽ പിൻവലിച്ചത്

ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീൽ പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലാണ് പിൻവലിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ആറുമാസം താഴെയുള്ള സാഹചര്യത്തിലാണ് സ്വരാജ്, അപ്പീൽ പിൻവലിച്ചത്. അപ്പീൽ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടി പിൻവലിക്കാൻ സ്വരാജ് കോടതിയുടെ അനുമതി തേടിയിരുന്നു. ഈ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചതോടെ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ അവസാനിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. ബാബു, മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നായിരുന്നു എതിർ സ്ഥാനാർഥിയായ എം സ്വരാജ് ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിന് എതിരെയാണ് സ്വരാജ് സുപ്രിംകോടതിയെ സമീപിച്ചത്. സ്വരാജിന്റെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേൾക്കൽ ആരംഭിച്ചിരുന്നില്ല.
Adjust Story Font
16

