Quantcast

ജി.സുധാകരന്‍ സിപിഎമ്മിനെ ബുദ്ധിമുട്ടിക്കില്ല, അനുനയിപ്പിക്കും: എം.എ ബേബി

സുധാകരനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസറും പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    5 March 2026 11:03 AM IST

ജി.സുധാകരന്‍ സിപിഎമ്മിനെ ബുദ്ധിമുട്ടിക്കില്ല, അനുനയിപ്പിക്കും: എം.എ ബേബി
X

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിര്‍ന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. താന്‍ അടക്കം ജി. സുധാകരനുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം സിപിഎമ്മിനെ ബുദ്ധിമുട്ടിക്കില്ലെന്നും ബേബി പറഞ്ഞു. സുധാകരനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസറും പ്രതികരിച്ചു.

'ഞങ്ങളെല്ലാവരും സുധാകരന്‍ സാറെന്ന് വിളിച്ച് ശീലിച്ച ജി.സുധാകരനില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ക്ഷീണം വരുത്തുന്ന ഒരു കാര്യങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അദ്ദേഹം പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കില്ല. ചില പ്രയോഗങ്ങളിലുള്ള പരിഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെച്ചതാണ്. താനടക്കം പാര്‍ട്ടിയിലെ സഖാക്കളെല്ലാം അദ്ദേഹത്തെ ബന്ധപ്പെടുന്നുണ്ട്'. ബേബി വ്യക്തമാക്കി.

സിപിഎം നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളില്‍ അതൃപ്തി വ്യക്തമാക്കി താനിനി പാർട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ഇന്നലെയാണ് ജി.സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. തീരുമാനം സ്വമനസാലെയാണെന്നും പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ, അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക.

അതേസമയം, സുധാകരനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിമര്‍ശനങ്ങളൊന്നും അദ്ദേഹം ഉന്നയിച്ചില്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറും പ്രതികരിച്ചു.

TAGS :

Next Story