Quantcast

ജി.സുധാകരനെ സന്ദർശിച്ച് എം.എ ബേബി

പുന്നപ്ര വയലാർ വാർഷിക വാരാചരണം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം.എ ബേബി

MediaOne Logo

Web Desk

  • Updated:

    2025-10-23 17:07:02.0

Published:

23 Oct 2025 10:19 PM IST

ജി.സുധാകരനെ സന്ദർശിച്ച് എം.എ ബേബി
X

Photo: Facebook

ആലപ്പുഴ: മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ സന്ദർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സൈബർ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് എം.എ ബേബിയുടെ സന്ദർശനം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ, സി.എസ് സുജാത എന്നിവരും സുധാകരനെ വീട്ടിൽ എത്തി കണ്ടു. പുന്നപ്ര വയലാർ വാർഷിക വാരാചരണം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം.എ ബേബി.

'രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി സംസാരിച്ചു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ഭീകരതയെപ്പറ്റിയും അദ്ദേഹം വിവരിച്ചു'- എം.എ ബേബിയുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ജി.സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

പ്രായത്തിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ മുതൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതികരണവുമായി ജി.സുധാകരൻ രംഗത്തു വന്നിരുന്നു. തനിക്കെതിരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ആക്രമണത്തിന് പിന്നിൽ അമ്പലപ്പുഴയിൽ നിന്നുള്ള ഒരു ജനപ്രതിനിധിയാണെന്നും ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ നേതൃത്വത്തിലുള്ള ചിലർ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അക്രമത്തിന് പിന്തുണ നൽകി എന്നും ജി.സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു.

TAGS :

Next Story