എം.എ മുഹമ്മദ് അഷ്റഫിനെ (ഒമാന്‍) കെഎന്‍എം വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു
ഗള്‍ഫ് രാജ്യങ്ങളിലെ ഇസ് ലാഹി സെന്ററുകളുടെ കോ ഓർഡിനേറ്ററും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമാണ്

കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളിലെ ഇസ് ലാഹി സെന്ററുകളുടെ കോ ഓർഡിേനേറ്ററും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഒമാനിലെ വ്യാപാര പ്രമുഖനുമായ എം എ മുഹമ്മദ് അഷ്റഫിനെ കേരള നദ് വത്തുല്‍ മുജാഹിദീന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
ഇസ് ലാഹി രംഗത്ത് ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള മുഹമ്മദ് അഷ്റഫ് ഗള്‍ഫ് രാജ്യങ്ങളിലെ ഇസ് ലാഹി സെന്ററുകളുടെ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ദീർഘകാലം എടവണ്ണ ജാമിഅ നദ് വിയ്യ യുടെ ചെയർമാനായിരുന്ന ഇദ്ദേഹം ഇപ്പോൾ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃതലത്തിൽ പ്രവർത്തിക്കുന്നു.
കേരളത്തില്‍ നിരവധി പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമിച്ചു നല്കിയിട്ടുണ്ട്. ഒമാനിലെ പ്രമുഖ വ്യാപാര ശൃംഖലയായ ഷാഹി ഫുഡ്സ് ആന്റ് സ്പൈസസ് ഉടമയാണ് മുഹമ്മദ് അഷ്റഫ്. ഒമാനിലെ വ്യാപര പ്രമുഖനെന്ന നിലയില്‍ ഇന്ത്യയും ഒമാനും തമ്മിലെ ബന്ധങ്ങളിലെ പ്രധാന കണ്ണിയായും പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ പരിഗണിച്ച് ഗള്‍ഫ് മാധ്യമം അറേബ്യന്‍ ലെഗസി അച്ചീവ്മെന്റ് അവാർഡ് നല്കി എം എ അഷ്റഫിനെ ആദരിച്ചിട്ടുണ്ട്.തൃശൂർ സ്വദേശിയാണ്.
Adjust Story Font
16

