Quantcast

'കടന്നു പോയത് പരീക്ഷണങ്ങളുടെ കാലം'; ലോക മലയാളികൾക്ക് ഓണാശംസകള്‍ നേർന്ന് എം.എ യൂസഫലി

'ഓണം കേരളത്തിന്റെ മാത്രം ആഘോഷമല്ല. ഇന്ത്യയുടെയും ദേശീയ ആഘോഷമാണ്'

MediaOne Logo

Web Desk

  • Published:

    7 Sept 2022 9:57 PM IST

കടന്നു പോയത് പരീക്ഷണങ്ങളുടെ കാലം; ലോക മലയാളികൾക്ക് ഓണാശംസകള്‍ നേർന്ന് എം.എ യൂസഫലി
X

കൊച്ചി: ലോകത്തുള്ള എല്ലാ മലയാളി സഹോദരി സഹോദരന്മാർക്കും ഓണാശംസ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. 'ദൈവത്തിന്റെ തീഷ്ണമായ പരീക്ഷണത്തിലായിരുന്നു കഴിഞ്ഞ രണ്ടു രണ്ടര കൊല്ലം കടന്നു പോയത്. അതിൽ നിന്ന് രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി.' ഓണം കേരളത്തിന്റെ മാത്രം ആഘോഷമല്ല. ഇന്ത്യയുടെയും ദേശീയ ആഘോഷമാണെന്നും നമ്മുടെ രാജ്യത്തിന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിനും എല്ലാവരുടെയും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

എം.എ യൂസഫലിയുടെ സന്ദേശം

വീണ്ടും ഒരു ഓണം വരവായി. ദൈവത്തിന്റെ തീഷ്ണമായ പരീക്ഷണത്തിലായിരുന്നു കഴിഞ്ഞ രണ്ടു രണ്ടര കൊല്ലക്കാലം. പരസ്പരം കാണാനും മാതാപിതാക്കളെ സന്തോഷിപ്പിക്കാനും ബുദ്ധിമുട്ടുള്ള ഒരു കാലമായിരുന്നു അത്. ദൈവം അതിലിൽ നിന്ന് നൂറ് ശതമാനം രക്ഷപ്പെടുത്തിയിലെങ്കിലും പതിയെ രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദൈവത്തിന് നന്ദി. ഈ സന്ദർഭത്തിൽ ഓണം വളരെ നല്ല നിലയിൽ ആഘോഷിക്കാനും ലോകത്തുള്ള എല്ലാ സഹോദരി സഹോദരന്മാർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ഓണം കേരളത്തിന്റെ മാത്രം ആഘോഷമല്ല. ഇന്ത്യയുടെയും ദേശീയ ആഘോഷമാണ്. നമ്മുടെ രാജ്യത്തിന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിനും എല്ലാവരുടെയും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണം. ലോകത്തെമ്പാടുമുള്ള സഹോദരി സഹോദരന്മാർക്കും ഓണാശംസകൾ നേരുന്നു.


TAGS :

Next Story