Quantcast

മഅ്ദനി അൻവാർശ്ശേരിയിലെത്തി; പിതാവിനൊപ്പം സമയം ചെലവഴിക്കും

നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയരുന്ന സന്ദർഭമാണിതെന്നും തന്നെ പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിയുണ്ടെന്നും മഅ്ദനി

MediaOne Logo

Web Desk

  • Updated:

    2023-07-20 13:38:14.0

Published:

20 July 2023 12:21 PM GMT

Madani reaches anvarsseri
X

കൊല്ലം: പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കൊല്ലം അൻവാർശ്ശേരിയിലെത്തി. ഇന്ന് ഉച്ചക്കാണ് മഅ്ദനി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

മഅ്ദനിയെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. അൻവാർശ്ശേരിയിൽ അസുഖബാധിതനായ പിതാവിനൊപ്പം മഅ്ദനി കുറച്ചു ദിവസങ്ങൾ ചെലവഴിച്ചതിന് ശേഷമേ ചികിത്സയുടെ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കൂ.

ജാമ്യവ്യവസ്ഥകളിൽ സുപ്രിംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്. നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയരുന്ന സന്ദർഭമാണിതെന്നും തന്നെ പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിയുണ്ടെന്നും മഅ്ദനി ബംഗളൂരുവിൽ വെച്ച് പറഞ്ഞു. ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇൻഫക്ഷൻ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദർശനം ഒഴിവാക്കി സഹകരിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.

നീതിനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നിരന്തരമായ വേട്ടയാടലുകളിൽ നിന്ന് അൽപമെങ്കിലും ആശ്വാസകരമായ സാഹചര്യം രൂപപ്പെടുന്നതിന് സഹായിച്ച പിന്തുണച്ച എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി നന്ദി അറിയിച്ചു.

TAGS :

Next Story