Quantcast

മിനി ട്രക്ക് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; മദ്രസാ അധ്യാപകന് ദാരുണാന്ത്യം

വലിയ പെരുന്നാൾ അവധിയിൽ ഇന്നു നാട്ടിലേക്ക് പോകാനിരിക്കെയാണ് ദാരുണസംഭവം

MediaOne Logo

Web Desk

  • Published:

    24 Jun 2023 12:42 PM IST

Madrassa teacher died in mini-truck accident in Aluva, Madrassa teacher died in accident in Kochi, Madrassa teacher accident death, Madrassa teacher
X

കൊച്ചി: മദ്രസാ അധ്യാപകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. പല്ലാരിമംഗലം സ്വദേശി മുഹ്‍യിദ്ദീന്‍ മുസ്‍ലിയാര്‍(58) ആണ് അമ്പാട്ടുകടവ് ജങ്ഷനില്‍ വാഹനമിടിച്ച് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തൊട്ടടുത്തുള്ള പള്ളിയില്‍ നമസ്കാരത്തിന് നേതൃത്വം നല്കാനായി കാല്‍നടയായി പോകുന്നതിനിടെ പിന്നില്‍നിന്ന് വന്ന മിനി ട്രക്ക് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. റിവേഴ്സെടുത്ത വാഹനം വരുന്നത് ഇദ്ദേഹം അറിഞ്ഞിരുന്നില്ല. വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ശരീരത്തിലൂടെ കയറിയത്.

ആലുവ ഇടയപ്പുറം മദ്രസയിൽ 30 വർഷമായി അധ്യാപകനായിരുന്നു മുഹ്‍യിദ്ദീന്‍ മുസ്‍ലിയാര്‍. വലിയ പെരുന്നാൾ അവധിയിൽ ഇന്നു നാട്ടിലേക്ക് പോകാനിരിക്കെയാണ് ദാരുണസംഭവം. മൃതദേഹം പോസ്റ്റ്‍മാര്‍ട്ടത്തിനുശേഷം പല്ലാരിമംഗലത്തേക്ക് കൊണ്ടുപോകും.

Summary: A Madrassa teacher died tragically after being hit by a mini-truck in Aluva, Kochi

TAGS :

Next Story