Quantcast

മഹാരാജാസിലെ ബിരുദദാനച്ചടങ്ങ്; മന്ത്രിയെ നേരിട്ട് കണ്ട് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി വിദ്യാര്‍ഥികൾ

കോളജിലെ ബിരുദദാനച്ചടങ്ങ് തടഞ്ഞ് മന്ത്രി റോജി എം .ജോണിനെ തിരിച്ചയച്ച സംഭവത്തില്‍ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Published:

    31 Oct 2026 11:15 AM IST

മഹാരാജാസിലെ ബിരുദദാനച്ചടങ്ങ്; മന്ത്രിയെ നേരിട്ട് കണ്ട് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി വിദ്യാര്‍ഥികൾ
X

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാനച്ചടങ്ങിൽ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ കഴിയാതെ പോയ വിദ്യാർഥികൾ മന്ത്രിയിൽ നിന്നും നേരിട്ട് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. ഇന്ന് മന്ത്രി റോജി എം.ജോൺ പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി എംഎ ഇസ് ലാമിക് ഹിസ്റ്ററി വിദ്യാർഥിനി അജ്മി ബഷീർ മന്ത്രിയിൽ നിന്ന് നേരിട്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആഗ്രഹിച്ച നിമിഷം കൈവിട്ടുപോയെങ്കിലും, ആ സന്തോഷം വീണ്ടെടുക്കാൻ മന്ത്രിയെ തേടിയെത്തിയ വിദ്യാർഥികൾക്ക് ആശംസ അറിയിച്ചു. ഒന്നാം റാങ്ക് ജേതാവാണ് അജ്മി ബഷീർ.

അതേസമയം കോളജിലെ ബിരുദദാനച്ചടങ്ങ് തടഞ്ഞ് മന്ത്രി റോജി എം .ജോണിനെ തിരിച്ചയച്ച സംഭവത്തില്‍ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചടങ്ങ് അലങ്കോലമാക്കിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ് യു പ്രിന്‍സിപ്പലിന് പരാതി നല്‍കി.

മന്ത്രിയില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സാധിക്കാത്തതതില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധത്തിലാണ്. സംഭവത്തെകുറിച്ച് പ്രതികരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉച്ചക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യമെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. ശുദ്ധ തെമ്മാടിത്തരമാണ് നടന്നതെന്ന് കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ് വിമർശിച്ചു. ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് വിദ്യാർഥികൾ ചെയ്തതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ന്യായീകരണം.


TAGS :

Next Story