കേരള ജന്തർ മന്തർ സമരത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല: മഹിളാ കോൺഗ്രസിൽ ഭിന്നത; ജെബി മേത്തർക്കെതിരെ ഷീബ രാമചന്ദ്രൻ
മോദിക്കെതിരായ പ്രതിഷേധത്തിനാണ് പ്രാധാന്യമെന്നാണ് ജെബി മേത്തറുടെ മറുപടി

തിരുവനന്തപുരം: മഹിളാ കോൺഗ്രസിന്റെ കേരള ജന്തർ മന്തർ സമരത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെ ക്ഷണിക്കാത്തതിനെച്ചൊല്ലി സംസ്ഥാന ഭാരവാഹികൾക്കിടയിൽ ഭിന്നത. വിഭാഗീയമായി പരിപാടി നടത്തുന്നതിനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ ജെബി മേത്തർ എംപിക്കെതിരെ പരസ്യമായി രംഗത്തെത്തി. അതേസമയം, മോദിക്കെതിരായ പ്രതിഷേധത്തിനാണ് പ്രാധാന്യമെന്ന് ജെബി മേത്തർ മറുപടി നൽകി.
പാർട്ടിയുടെ മറ്റ് പ്രധാന നേതാക്കളെയും മന്ത്രിമാരെയും ക്ഷണിച്ചപ്പോൾ മുഖ്യമന്ത്രിയെ മാത്രം ഒഴിവാക്കിയ നടപടി വിഭാഗീയമാണെന്നാണ് ഷീബ രാമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. ചെറിയ വിഷയത്തിന്റെ പുറത്ത് മുഖ്യമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കാൻ വേണ്ടി ശ്രമിച്ച വ്യക്തി കൂടിയാണ് സംസ്ഥാന പ്രസിഡന്റെന്നും അവർ ആരോപിക്കുന്നു.
വോട്ട് ചോരിയുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയുടെ പോസ്റ്ററുകളിലും ഹോർഡിങ്സുകളിലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തത് വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്.
Adjust Story Font
16

