കോഴിക്കോട് കലക്ട്രേറ്റില്‍ റവന്യൂ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ വൻ നിയമന ക്രമക്കേട്
തസ്തിക മാറ്റം റദ്ദാക്കി നിലവിലെ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിലെ റവന്യൂ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ വൻ നിയമന ക്രമക്കേട്. ടൈപ്പിസ്റ്റ് കം ക്ലർക്ക് തസ്തികയിൽ കയറിയ അഞ്ചുപേർക്ക് എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് മാറ്റം നൽകി.ടൈപ്പിസ്റ്റ് തസ്തികയിൽ ആറുമാസം മാത്രം ജോലി ചെയ്തവർക്കാണ് മാറ്റം നൽകിയത്..ഈ തസ്തികയിൽ അഞ്ചു വർഷം പൂർത്തിയായവർക്ക് മാത്രമേ ക്ലർക്ക് ആയി മാറ്റം നൽകാവൂ എന്നാണ് ചട്ടം.
തസ്തിക മാറ്റം റദ്ദാക്കി നിലവിലെ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. സര്‍ക്കാര്‍ അനുകൂല സർവീസ് സംഘടന നേതാക്കളാണ് ക്രമക്കേടിന് പിന്നിലെന്ന് ആരോപണം.
വിഡിയോ റിപ്പോര്‍ട്ട് കാണാം
Next Story
Adjust Story Font
16

