ശബരിമല മകരവിളക്ക്; അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ഇടുക്കി കലക്ടർ
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല

ഇടുക്കി: മകരവിളക്കിനോടനുബന്ധിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, പെരുവന്താനം, കൊക്കയാര്‍ എന്നീ പഞ്ചായത്തുകളിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപ്പെടുന്ന സമയങ്ങളെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തിരിച്ചുപിടിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Next Story
Adjust Story Font
16

