Quantcast

ഇന്ന് മകരവിളക്ക്; സന്നിധാനത്തേക്ക് തീര്‍ഥാടകരുടെ ഒഴുക്ക്

ഉച്ചക്ക് 2.29ന് മകര സംക്രമ പൂജയും വൈകിട്ട് 6.30ന് മകര ജ്യോതി ദർശനവും നടക്കും

MediaOne Logo

Web Desk

  • Published:

    14 Jan 2022 2:13 AM GMT

ഇന്ന് മകരവിളക്ക്; സന്നിധാനത്തേക്ക് തീര്‍ഥാടകരുടെ ഒഴുക്ക്
X

മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല സന്നിധാനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആയിരക്കണക്കിന് തീർഥാടകരാണ് ശബരിമലയിലേക്കെത്തുന്നത്. ഉച്ചക്ക് 2.29ന് മകര സംക്രമ പൂജയും വൈകിട്ട് 6.30ന് മകര ജ്യോതി ദർശനവും നടക്കും.

മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന് സമീപം തുടങ്ങിയ ഇടങ്ങളിലായി ദർശനത്തിന് സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലും മകരജ്യോതി ദർശനത്തിനായി അയ്യപ്പഭക്തർ തമ്പടിച്ചു കഴിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 2.29ന് ആണ് മകര സംക്രമ പൂജ . മകരസംക്രമ പൂജയ്ക്ക് ശേഷം 3 മണിയോടെ അടയ്ക്കുന്ന ക്ഷേത്ര നട വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. തുടർന്ന് തിരുവാഭരണ ഘോഷയാത്രക്ക് ശരംകുത്തിയിലെത്തി ആചാരപരമായ സ്വീകരണം നൽകും. ശേഷം 6.30ഓടെയാവും തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന മകര ജ്യോതി ദർശനവും നടക്കുക.



TAGS :

Next Story