Quantcast

വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈനാക്കുന്നത് മുൻകരുതലിന്റെ ഭാഗം: വി. ശിവൻകുട്ടി

എസ്എസ്എൽസി ഹയർ സെക്കണ്ടറി പരീക്ഷകൾ മുമ്പ് നിശ്ചയിച്ച തിയതികളിൽ തന്നെ നടത്താനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-01-15 13:22:54.0

Published:

15 Jan 2022 1:16 PM GMT

വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈനാക്കുന്നത് മുൻകരുതലിന്റെ ഭാഗം: വി. ശിവൻകുട്ടി
X

ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈനാക്കുന്നത് മുൻകരുതലിന്റെ ഭാഗമായാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പെട്ടെന്ന് സ്‌കൂളുകൾ അടച്ചാൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാകുമെന്ന് കരുതിയാണ് ഒരാഴ്ച കൂടി ക്ലാസുകൾ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കി വരികയാണ് ആരോഗ്യ വകുപ്പ്.

വിദ്യാർഥികളിൽ കോവിഡ് വ്യാപനമുണ്ടായിട്ടില്ലെങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനമായി കണ്ടാണ് ഒമ്പത് വരെയുള്ള ക്ലാസുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. സിബിഎസ്ഇ,അൺ എയ്ഡഡ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. 10,11,12 ക്ലാസുകൾ തുടരുന്നതിനാൽ ഇപ്പോഴുള്ള മാർഗരേഖ പരിഷ്‌ക്കരിക്കുന്നതിന് തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.

എസ്എസ്എൽസി ഹയർ സെക്കണ്ടറി പരീക്ഷകൾ മുമ്പ് നിശ്ചയിച്ച തിയതികളിൽ തന്നെ നടത്താനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. കോവിഡ് വ്യാപനം കൂടുതൽ തീവ്രമായാൽ സാഹചര്യത്തിനനുസരിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. സർക്കാർ പരിപാടികൾ പൂർണമായും ഓൺലൈനാക്കുന്നതുൾപ്പടെയുള്ള പുതിയ നിയന്ത്രണങ്ങൾ ഇതോടെ പ്രാബല്യത്തിലായി. ടിപിആർ 30ന് മുകളിലുള്ള ജില്ലകളിൽ പൊതുപരിപാടികൾ അനുവദിക്കില്ല. 20ന് മുകളിൽ ടിപിആർ ഉള്ള ജില്ലകളിലെ പൊതുപരിപാടികളിൽ 50 പേർക്കായിരിക്കും പങ്കെടുക്കാൻ അനുമതി. മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിൽ ഒരാളെന്ന നിലയ്ക്കായിരിക്കും പ്രവേശനം

TAGS :

Next Story