Quantcast

വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം; അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്ന് മാല പാർവതി രാജിവെച്ചു

അമ്മ ഇറക്കിയ വാർത്താ കുറിപ്പിൽ വിയോജിപ്പുണ്ടെന്ന് മാലാ പാർവതി വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-05-02 03:49:52.0

Published:

2 May 2022 3:41 AM GMT

വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം; അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്ന് മാല പാർവതി രാജിവെച്ചു
X

അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്ന് മാല പാർവതി രാജിവെച്ചു. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. അമ്മ ഇറക്കിയ വാർത്താ കുറിപ്പിൽ വിയോജിപ്പുണ്ടെന്ന് മാലാ പാർവതി വ്യക്തമാക്കി.

വിജയ്ബാബുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെയാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. ഇതിന് മുമ്പ് തന്നെ അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ല് യോഗം ചേര്‍ന്ന് വിജയ് ബാബുവിനെതിരെ അമ്മക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ യോഗം ആരംഭിക്കുന്നതിന് മുമ്പാണ് വിജയ് ബാബുവിന്‍റെ കത്ത് ലഭിച്ചത്. ഇത് മാത്രമാണ് അമ്മ പരിഗണിച്ചതെന്ന് മാലാ പാര്‍വതി പറഞ്ഞു.

"തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്‍റെ നിരപരാധിത്വം തെളിയുന്നതുവരെ കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്നതായി വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി അംഗീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു" എന്നാണ് യോഗത്തിന് ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചത്. ഈ വാർത്താക്കുറിപ്പില്‍ കടുത്ത വിയോജിപ്പുണ്ടെന്ന് മാലാ പാര്‍വതി അറിയിച്ചു.

TAGS :

Next Story