Quantcast

മലബാർ സിമന്‍റ്സ് എംഡി രാജിക്കത്ത് നൽകി

തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്നാരോപിച്ച് സി.ഐ.ടി.യു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-17 05:39:52.0

Published:

17 Feb 2022 10:25 AM IST

മലബാർ സിമന്‍റ്സ് എംഡി രാജിക്കത്ത് നൽകി
X

മലബാർ സിമന്‍റ്സ് എംഡി മുഹമ്മദ് അലി രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്ഥാനത്ത് തുടരുകയുള്ളൂ എന്ന് മുഹമ്മദ് അലി വ്യവസായവകുപ്പിനെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം.

തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്നാരോപിച്ച് സി.ഐ.ടി.യു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു. മലബാർ സിമൻറ്സിലെ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദമാണ് രാജിക്ക് കാരണമെന്ന് സൂചന.

2019 നവംബറിലായിരുന്നു മുഹമ്മദ് അലി മലബാര്‍ സിമന്‍റ്സ് എം.ഡി യായി ചുമതലയേറ്റത്. രാജി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

TAGS :

Next Story