Quantcast

വാഹനങ്ങളിൽ സാഹസിക പ്രകടനവുമായി വിദ്യാർത്ഥികൾ; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

പ്ലസ്ടു വിദ്യാർത്ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചായിരുന്നു കാറുകളിലും ബൈക്കുകളിലുമായി വിദ്യാർത്ഥികൾ കോളേജ് ഗ്രൗണ്ടിലെത്തി റേസിങ് നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-03-24 10:15:10.0

Published:

24 March 2022 3:43 PM IST

വാഹനങ്ങളിൽ സാഹസിക പ്രകടനവുമായി വിദ്യാർത്ഥികൾ; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്
X

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ക്യാംപസിൽ വിദ്യാർത്ഥികളുടെ സാഹസിക വാഹന പ്രകടനം. ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം നടന്ന പ്ലസ്ടു വിദ്യാർത്ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചായിരുന്നു കാറുകളിലും ബൈക്കുകളിലുമായി വിദ്യാർത്ഥികൾ കോളേജ് ഗ്രൗണ്ടിലെത്തി റേസിങ് നടത്തിയത്. കാറ് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. പിഴയടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനമോടിച്ചവരുടെ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനിച്ചു.

TAGS :

Next Story