Quantcast

മലമ്പുഴ ഡാം തുറന്നു; നാല് ഷട്ടറുകൾ അഞ്ച് സെന്റീ മീറ്ററാണ് തുറന്നത്

നിലവിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ല. അതേസമയം ഏത് സാഹചര്യത്തിലും ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Aug 2022 10:08 AM GMT

മലമ്പുഴ ഡാം തുറന്നു; നാല് ഷട്ടറുകൾ അഞ്ച് സെന്റീ മീറ്ററാണ് തുറന്നത്
X

പാലക്കാട്: വൃഷ്ടിപ്രദേശത്തെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലമ്പുഴ ഡാം തുറന്നു. രാവിലെ ഒമ്പതു മണിയോടെ ഡാം തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞിരുന്നു. പിന്നീട് വീണ്ടും മഴ ശക്തമായതോടെയാണ് ഡാം തുറന്നത്. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഇപ്പോൾ 113.77 ആണ് ജലനിരപ്പ്.

നിലവിൽ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്ന രീതിയിൽ ഉയർന്നിട്ടില്ല. നിലവിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ല. അതേസമയം ഏത് സാഹചര്യത്തിലും ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ രാവിലെ തുറന്നിരുന്നു. മൂന്ന് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്. 534 ഘനയടി വെള്ളമാണ് ആദ്യം തുറന്നുവിട്ടത്. വൈകീട്ടോടെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ ആറ് ഷട്ടറുകളിലൂടെയായി 1068 ഘന അടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്.

TAGS :

Next Story