Quantcast

ഓർത്തഡോക്‌സ്-യാക്കോബ പള്ളിത്തർക്കം; വടക്കാഞ്ചേരിയിൽ പള്ളികൾ പിടിച്ചെടുക്കാൻ നീക്കം

വിശ്വാസികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി

MediaOne Logo

Web Desk

  • Published:

    23 July 2024 9:43 AM IST

ഓർത്തഡോക്‌സ്-യാക്കോബ പള്ളിത്തർക്കം;  വടക്കാഞ്ചേരിയിൽ പള്ളികൾ പിടിച്ചെടുക്കാൻ നീക്കം
X

കൊച്ചി: ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളി തര്‍ക്കം നടക്കുന്ന പാലക്കാട് വടക്കഞ്ചേരിയിൽ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി. വടക്കഞ്ചേരി മേഖലയില്‍ മംഗലംഡാം, ചെറുകുന്നം, എരുക്കും ചിറ പള്ളികളാണ് പിടിച്ചെടുക്കുക. പള്ളി പിടിച്ചെടുക്കുമെന്ന വിവരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാക്കോബായ വിശ്വാസികൾ അതിരാവിലെ തന്നെ പള്ളിയിൽ എത്തിയിരുന്നു.പ്രതിഷേധിച്ച വിശ്വാസികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു. ഇതോടെ വിശ്വാസികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പളളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് ഹൈക്കോടതിവിധി.

അതേസമയം, എറണാകുളം ഓടക്കാലി സെന്‍റ് മേരിസ് പള്ളിയിൽ സുപ്രിംകോടതി വിധി നടപ്പാക്കാൻ ഒരുങ്ങി പൊലീസ്. ജലപീരങ്കി അടക്കമുള്ള സന്നാഹങ്ങളുമായാണ് പൊലീസ് എത്തിയിരിക്കുന്നത്. യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിൽ തന്നെ തുടരുകയാണ്.


TAGS :

Next Story