നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി.വി പ്രകാശ് അന്തരിച്ചു
മലപ്പുറം ഡിസിസി പ്രസിഡന്‍റാണ് പ്രകാശ്

മലപ്പുറം ഡി.സി.സി പ്രസിഡന്‍റും നിലമ്പൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി.വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
പുലര്‍ച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു. നിലമ്പൂര്‍ എടക്കര സ്വദേശിയാണ് വി.വി പ്രകാശ്.
നിയമസഭ തെരഞ്ഞെടുപ്പിൽ പി.വി. അൻവറായിരുന്നു പ്രകാശിന്‍റെ എതിരാളി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കെ.പി.സി.സി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് മരണം.
Next Story
Adjust Story Font
16

