മലപ്പുറം പി.മൂസ അവാർഡ് കെ.അജിതക്ക്
എൻ.പി രാജേന്ദ്രൻ, എൻ.പി ചെക്കുട്ടി, പി.ദാമോദരൻ എന്നിവരടങ്ങിയ സമിതിയാണ് കെ.അജിതയെ അവാർഡിന് തെരഞ്ഞെടുത്തത്

കോഴിക്കോട്: മലപ്പുറം പി.മൂസയുടെ സ്‌മരണ നിലനിർത്താൻ സീനിയർ ജേണലിസ്‌റ്റ്‌സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് കെ.അജിതക്ക്. സാമൂഹികരംഗത്ത് തനതായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കാനാണ് മലപ്പുറം പി.മൂസ അവാർഡ് സീനിയർ ജേണലിസ്‌റ്റ്‌സ് ഫോറം ഏർപ്പെടുത്തിയത്.
മുതിർന്ന പത്രപ്രവർത്തകരായ എൻ.പി രാജേന്ദ്രൻ, എൻ.പി ചെക്കുട്ടി, പി.ദാമോദരൻ എന്നിവരടങ്ങിയ സമിതിയാണ് കെ.അജിതയെ തെരഞ്ഞെടുത്തത്. സ്‌ത്രീ വിമോചനം, മനുഷ്യാവകാശ സംരക്ഷണം, സ്‌ത്രീ–പുരുഷ സമത്വം, സ്‌ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ, സ്‌ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ച് അജിത നടത്തിയ പോരാട്ടങ്ങളും ഇന്നും തുടരുന്ന പ്രവർത്തനവും പരിഗണിച്ചാണ് അജിതയെ കമ്മിറ്റി അവാർഡിന് ശുപാർശ ചെയ്‌തത്. പതിനായിരത്തിയൊന്ന് രൂപയും ശിൽപ്പവുമാണ് അവാർഡ്.
കോംട്രസ്‌റ്റ് കണ്ണാശുപത്രിയുടെ സ്ഥാപകൻ കെ.കെ.എസ് നമ്പ്യാരാണ് മലപ്പുറം പി മൂസയുടെ പേരിലുള്ള ആദ്യ അവാർഡിന് അർഹനായത്. മെയ് ആദ്യവാരം അവാർഡ് സമ്മാനിക്കും.
Adjust Story Font
16

