Quantcast

ആന്ധ്രയിൽ വാഹനാപകടം; മലയാളി മരിച്ചു

തിരൂരങ്ങാടി കക്കാട് ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത് മൊയതീൻ കുട്ടിയുടെ മകൻ കെ.കെ കോയക്കുട്ടി ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-09-05 15:53:30.0

Published:

5 Sept 2023 9:13 PM IST

Malayali accident death Andrapradesh
X

ആന്ധ്രാപ്രദേശിൽ കടപ്പക്ക് സമീപം സ്‌കൂട്ടർ മറിഞ്ഞ് ചുള്ളിപ്പാറ സ്വദേശി മരിച്ചു. തിരൂരങ്ങാടി കക്കാട് ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത് മൊയതീൻ കുട്ടിയുടെ മകൻ കെ.കെ കോയക്കുട്ടി ആണ് മരിച്ചത്. തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറി ഉടമയായിരുന്നു. ഇന്നലെ രാത്രി കടപ്പക്കടുത്ത് കോഡൂരിൽ സഹോദരൻ പുതുതായി തുടങ്ങുന്ന ബേക്കറിയിലേക്ക് പോയതായിരുന്നു.

ഇവിടെ നിന്ന് ബന്ധുവിന്റെ കൂടെ മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞാണ് അപകടം. മൃതദേഹം കടപ്പ ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനായ കോയക്കുട്ടി ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.

ഇദ്ദേഹത്തിന്റെ മകൻ ജാവിദ് അലി ഏതാനും വർഷം മുമ്പ് തിരുവനന്തപുരത്തെ കടയിൽനിന്ന് കാറിൽ നാട്ടിലേക്ക് വരുമ്പോൾ അപകടത്തിൽ മരിച്ചിരുന്നു. ഭാര്യ: പനക്കൽ സൈനബ കൊടിഞ്ഞി. മകൾ: ജൈസിയ.

TAGS :

Next Story