Quantcast

പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ചൂട് അങ്ങ് കശ്മീരിലും

ചാണ്ടി ഉമ്മന്റെ പോസ്റ്ററുമായി കോതമംഗലം സ്വദേശികൾ കാശ്മീരിലെ വാഗാ അതിർത്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് വ്യത്യസ്ഥ കാഴ്ചയാകുന്നത്.

MediaOne Logo

Web Desk

  • Published:

    3 Sept 2023 12:12 AM IST

malayali men with posters of chandy oommen in puthuppally bypoll in kashmir
X

രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്യുന്നതാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് ഉണ്ടായ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. എന്നാൽ രാജ്യത്തിന്റെ അങ്ങേയറ്റത്തുള്ള കാശ്മീരിലും മലയാളികൾ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ചൂടിൽ തന്നെയാണ്.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പോസ്റ്ററുമായി കോതമംഗലം സ്വദേശികൾ കാശ്മീരിലെ വാഗാ അതിർത്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് വ്യത്യസ്ഥ കാഴ്ചയാകുന്നത്.

കോതമംഗലം കെയ്റോ ട്രാവൽസിൽ നിന്നും യാത്ര പുറപ്പെട്ട കോതമംഗലം സ്വദേശികളായ റഹീം ചെന്താര, അനസ് പുന്നേക്കോട്ടയിൽ, സിബി തോമസ്, നെജുബ് കണ്ണാപ്പിളിൽ, ഇജാസ് കണ്ണാപ്പിള്ളിയിൽ എന്നിവർ ചാണ്ടി ഉമ്മന്റെ പോസ്റ്ററുമായി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

കാശ്മീരിലും വാ​ഗാ ബോർഡറിലും 'രാഹുൽ ഗാന്ധിക്ക് കാശ്മീരിലേക്ക് സ്വാഗതം' എന്ന ബോർഡിന് താഴെയാണ് ഇവർ പോസ്റ്ററുകൾ പിടിച്ചു നിൽക്കുന്നത്.


TAGS :

Next Story