Quantcast

ഗൂഡല്ലൂരില്‍ മലയാളിയെ കാട്ടാന ചവിട്ടിക്കൊന്നു

ഓവാലി സീഫോർത്തിലെ നൗഷാദലിയാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-01-29 03:03:59.0

Published:

29 Jan 2023 2:37 AM GMT

elephant
X

ഗൂഡല്ലൂര്‍: ഗൂഡല്ലൂർ ഓവാലി പഞ്ചായത്തിൽ മലയാളി കട്ടാനായുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓവാലി സീഫോർത്തിലെ നൗഷാദലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകവെയാണ് ആനയുടെ ആക്രമണമുണ്ടായത്.

നൗഷാദലിയുടെ കൂടെയുണ്ടായിരുന്ന ജമാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരന്തരം വന്യമൃഗശല്യമുണ്ടായിട്ടും വനംവകുപ്പ് നടപടികളെടുക്കുന്നില്ലെന്ന് കാട്ടി നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്.

TAGS :

Next Story