Quantcast

പ്രമുഖ അമേരിക്കൻ എ.ഐ മാഗസിനിൽ മലയാളിയുടെ ലേഖനം

ഇന്നർ സാങ്‌റ്റം വെക്ടറിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-04-16 06:28:46.0

Published:

16 April 2024 4:57 AM GMT

പ്രമുഖ അമേരിക്കൻ  എ.ഐ മാഗസിനിൽ മലയാളിയുടെ ലേഖനം
X

കോഴിക്കോട്: പ്രമുഖ അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാഗസിനായ ‘ഇന്നർ സാങ്‌റ്റം വെക്ടറിൽ’ മലയാളിയുടെ ലേഖനം.വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിലെ (WBAF) ഇന്ത്യയിലെ സെനറ്ററും ധനകാര്യ വിദഗ്ധനുമായ സെനറ്റർ ഹാരിസ് എം കോവൂരിന്റെ ലേഖനമാണ് പ്രസിദ്ധീകരിച്ചത്.

‘ഫിനാൻസും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.‘ഫിനാൻസും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും’ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം സൂക്ഷ്മമായി വിശദീകരിക്കുന്നതാണ് ലേഖനം.

സാമ്പത്തിക ധനകാര്യ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉണ്ടാക്കാൻ പോവുന്ന സ്വാധീനം ആണ് ലേഖനത്തിന്റ അടിസ്ഥാന പ്രതിപാദ്യ വിഷയം.സാമ്പത്തിക മേഖലയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന പരിവർത്തന സാധ്യതകൾ ലേഖനം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

അമേരിക്കൻ നയതന്ത്രജ്ഞനും വൈറ്റ് ഹൗസ് സീനിയർ അഡ്വൈസറും ആയ ഡേവിഡ് ലൂമ, ഫ്രഞ്ച് അംബാസിഡർ പാട്രിക് പാസ്കൽ തുടങ്ങിയ പ്രമുഖരുടെ ലേഖനങ്ങളുടെ കൂടെയാണ് ഹാരിസ് എം കോവൂരിന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ കോവൂർസ്വദേശിയായ ഹാരിസ് ദുബൈയിൽ പ്രമുഖ സ്ഥാപനത്തിൽ ചീഫ് ഫിനാൻസ് ഓഫീസർ (സി.എഫ്.ഒ) ആയി ജോലി ചെയ്യുകയാണ്.

TAGS :

Next Story