Quantcast

വിനോദ സഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന് പരാതി; തമിഴ്നാട് സ്വദേശി പിടിയിൽ

യുവതിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ചതായും പരാതി.

MediaOne Logo

Web Desk

  • Updated:

    2024-04-18 16:06:55.0

Published:

18 April 2024 3:53 PM GMT

വിനോദ സഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന് പരാതി; തമിഴ്നാട് സ്വദേശി പിടിയിൽ
X

ഇടുക്കി: വിനോദ സഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി പ്രേംകുമാറാണ് പിടിയിലായത്. ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിച്ചെന്നു കാട്ടി ചെക്ക് റിപ്പബ്ലിക്കൻ സ്വദേശിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും കേരളത്തിലെ പലയിടങ്ങൾ സന്ദർശിച്ചിരുന്നു. ഇതിനിടെ യുവതിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ചതായും പരാതിയുണ്ട്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

TAGS :

Next Story