ആലുവയിൽ പെട്രോൾ പമ്പിനകത്ത് ബൈക്കിന് തീയിട്ട് യുവാവ്
ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

ആലുവ:ആലുവയിൽ പെട്രോൾ പമ്പിനകത്ത് ബൈക്കിന് തീയിട്ട് യുവാവിന്റെ പരാക്രമം.ദേശം സ്വദേശി പ്രസാദ് ആണ് അത്താണിയിലെ പമ്പിലാണ് പരാക്രമം കാണിച്ചത്. പെട്രോൾ അടിക്കുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബൈക്കിന് തീ ഇട്ടെന്നാണ് സൂചന.ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ ഓടിച്ച ബൈക്ക് മറ്റ് വാഹനങ്ങളിൽ തട്ടിയെന്നും യാത്രക്കാരുമായി തർക്കമുണ്ടായെന്നും വിവരമുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Next Story
Adjust Story Font
16

