ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
കോട്ടയം സ്വദേശി അമൽ മിർസ സലീമാണ് അറസ്റ്റിലായത്

കൊച്ചി: സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ഫോട്ടോ കണ്ടെത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലീമിനെ എറണാകുളം സൈബർ പൊലീസാണ് പിടികൂടിയത്. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്വന്തം ഫോട്ടോയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഫോട്ടകളുമാണ് ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.
പരാതിക്കാരിയായ പെണ്‍കുട്ടിക്കും പ്രതി ഫോട്ടോ അയച്ചുകൊടുക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിലുണ്ട്.
Next Story
Adjust Story Font
16

