സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയെന്ന് പരാതി; വിദ്യാർഥികൾക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത് മാനേജർ
കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റിലാണ് കയ്യാങ്കളി

കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത് മാനേജർ. കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റിലാണ് കയ്യാങ്കളി.
വിദ്യാർഥികളെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതിന് മാനേജർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാനേജരെ കയ്യേറ്റം ചെയ്തതിന് വിദ്യാർഥികളുടെ സഹോദരന്മാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.ഇടപ്പള്ളി ഔട്ട് ലെറ്റിലെ മാനേജരാണ് കുട്ടികൾക്ക് നേരെ പാഞ്ഞടുത്തത്. കൊച്ചിയിൽ നടക്കുന്ന സെൻട്രൽ സ്പോർട്സ് മീറ്റിൽ പങ്കെടുക്കാൻ എത്തിയതാണ് വിദ്യാർഥികൾ. മാനേജർ കത്തിയുമായി പുറത്ത് കാത്തു നിന്നതോടെ വിദ്യാർഥികൾ സഹോദരന്മാരെ വിളിച്ചു വരുത്തുകയായിരുന്നു.
Next Story
Adjust Story Font
16

