മലയാളത്തിലെ ജനപ്രിയ വാരിക മംഗളം പ്രസിദ്ധികരണം നിര്‍ത്തുന്നു
സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകള്‍ ഇന്ത്യയില്‍ അധികമില്ലെന്ന് തന്നെ പറയാം

ഒരു കാലഘട്ടത്തില്‍ മലയാളികളുടെ വായനാശീലം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച മംഗളം വാരിക ഓര്‍മയാകുന്നു. മലയാള ജനപ്രിയ സാഹിത്യത്തില്‍ നിര്‍ണായക സ്ഥാനമുള്ള വാരിക അച്ചടി നിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
1969ല്‍ മംഗളം വര്‍ഗീസ് (എം.സി വര്‍ഗീസ്) എന്ന അതുല്യ പ്രതിഭാശാലി ആരംഭിച്ച വാരിക ഒരു കാലത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു. 1985ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോര്‍ഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല. പുതിയ എഴുത്തുകാരെ അണിനിരത്തിക്കൊണ്ട് നൂറു കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്.
സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകള്‍ ഇന്ത്യയില്‍ അധികമില്ലെന്ന് തന്നെ പറയാം. സാധാരMangalam Weeklyണക്കാരായ ജനലക്ഷങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ മംഗളം വാരിക വഹിച്ച പങ്ക് ചരിത്രപരമാണ്. സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാന്‍സര്‍ വാര്‍ഡ്, ഭവനരഹിതര്‍ക്ക് വീടുകള്‍ എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മംഗളം വാരികയായിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി തകര്‍ച്ചയുടെ പാതയിലായിരുന്നു മംഗളം വാരിക. കോവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്‍റ് വില കുതിച്ചുയര്‍ന്നതുമാണ് വാരികയ്ക്ക് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16

