Quantcast

മഞ്ചേരി മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണു; രണ്ടു നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    15 July 2025 10:26 AM IST

മഞ്ചേരി മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണു; രണ്ടു നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്
X

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണ് രണ്ടു നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്.തിങ്കളാഴ്ച വൈകീട്ട് 3.45ഓടെ യാണ് അപകടം. ഒന്നാംനിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനലാണ് താഴേക്കു വീണത്. ഒന്നാം വർഷ ബിഎസ്സി ന ഴ്സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി. നയന എന്നിവർക്കാണ് പരിക്കേറ്റത്. തലക്കു മുറിവേറ്റ ഇരുവരെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതർ പറഞ്ഞു.

നഴ്സിങ് കോളജിന് സ്വന്തം കെട്ടിടമില്ലാത്തതിനാൽ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്സിങ് വിദ്യാർഥികളുടെ പഠനത്തിനായി ഉപയോഗിക്കുന്നത്. 10 വിദ്യാർഥികൾ ലാബിൽ പോയ സമയം മറ്റു വിദ്യാർ ഥികൾ ഹാളിലിരിക്കുമ്പോഴാണ് അപകടം. കലക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് (ഡി.എം.ഇ) എ ന്നിവർക്ക് റിപ്പോർട്ട് നൽകുമെന്ന് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജ് പറഞ്ഞു.

കോളജിൽ ഇപ്പോൾ മൂന്ന് ബാച്ച് വിദ്യാർഥികളുണ്ട്. നവംബറിൽ നാലാം ബാച്ചുകൂടി എത്തുന്നതോടെ വിദ്യാർഥികളുടെ എണ്ണം 240 ആകും. നിലവിലുള്ള 180 പേർക്ക് ഇരിക്കാൻതന്നെ ക്ലാസ് മുറികളില്ല. മെഡിക്കൽ കോളജിലെ ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിയാണ് പഠനം മുന്നോട്ടുപോകുന്നത്. ഇതിനിടയിലാണ് അപകടം ഉണ്ടായത്. 15 വർഷം മുമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായാണ് ഈ കെട്ടിടം നിർമിച്ചത്. എന്നാൽ, മെഡിക്കൽ കോളജാക്കി ഉയർത്തിയതോടെ കുട്ടികളുടെ പഠനമുറികളും മറ്റുമായാണ് കെട്ടിടം ഉപയോഗിക്കുന്നത്.

TAGS :

Next Story