Quantcast

വിട്ടുകൊടുത്ത കെട്ടിടങ്ങൾ വ്യക്തമാക്കണം; ആരോഗ്യമന്ത്രിയെ വെല്ലുവിളിച്ച് മഞ്ചേരി എംഎൽഎ

ആരാണ് നഗരസഭക്ക് കീഴിലുള്ള ജീവനക്കാരും ഡോക്ടർമാരും എന്ന് പറയാൻ മന്ത്രിയെ വെല്ലുവിളിക്കുന്നതായും യു.എ ലത്തീഫ് എംഎൽഎ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    19 Aug 2025 6:35 PM IST

വിട്ടുകൊടുത്ത കെട്ടിടങ്ങൾ വ്യക്തമാക്കണം; ആരോഗ്യമന്ത്രിയെ വെല്ലുവിളിച്ച് മഞ്ചേരി എംഎൽഎ
X

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെ വെല്ലുവിളിച്ച് മഞ്ചേരി എംഎൽഎ യു.എ ലത്തീഫ്. മഞ്ചേരി ജനറൽ ആശുപത്രി നഗരസഭക്ക് വിട്ടുകൊടുത്തെങ്കിൽ ആ കെട്ടിടങ്ങൾ ഏതെല്ലാം എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് എംഎൽഎ പറഞ്ഞു.

താൻ പലപ്പോഴും നിയമസഭയിൽ ഈ കാര്യങ്ങൾ ഉന്നയിച്ചപ്പോഴൊന്നും നഗരസഭയ്ക്ക് കൈമാറിയ കാര്യം മന്ത്രി പറഞ്ഞിരുന്നില്ല. ആരാണ് നഗരസഭക്ക് കീഴിലുള്ള ജീവനക്കാരും ഡോക്ടർമാരും എന്ന് പറയാൻ മന്ത്രിയെ വെല്ലുവിളിക്കുന്നതായും യു.എ ലത്തീഫ് എംഎൽഎ മീഡിയവണിനോട് പറഞ്ഞു. മഞ്ചേരിയിലെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞത് സിപിഎമ്മിനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്നും യുഎ ലത്തീഫ് പറഞ്ഞു.

മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും നഗരസഭ ചെയർപേഴ്‌സണും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ജനറൽ ആശുപത്രിക്കായി വാങ്ങിയ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് പരിപാടിയിൽ അധ്യക്ഷനായിരുന്ന യു.എ ലത്തീഫ് മന്ത്രിയോട് അഭ്യർഥിച്ചു. 2016ൽ മഞ്ചേരി ജനറൽ ആശുപത്രി നഗരസഭക്ക് കൈമാറിയിട്ടുണ്ടെന്നും ഇനി കാര്യങ്ങൾ ചെയ്യേണ്ടത് അവരാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

TAGS :

Next Story