Quantcast

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

ഈ മാസം 21 ന് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകണമെന്നാണ് നിര്‍ദേശം.

MediaOne Logo

Web Desk

  • Updated:

    2023-09-12 07:55:28.0

Published:

12 Sep 2023 7:39 AM GMT

Setback for K Surendran in Manjeshwaram election corruption case, K Surendran in Manjeshwaram election corruption case
X

കെ സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുൾപ്പെടെ മുഴുവൻ പ്രതികളോടും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് കാസർകോട് ജില്ലാ സെഷൻസ് കോടതി. ഈ മാസം 21 ന് കോടതിയിൽ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും കൂടാതെ കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്.

TAGS :

Next Story