Quantcast

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ്: സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് കെ സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

MediaOne Logo

Web Desk

  • Published:

    20 Jun 2021 1:29 AM GMT

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ്: സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം
X

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് കെ സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിലായിരുന്നു തന്നെ പാർപ്പിച്ചതെന്ന കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പ് നടത്തി.

ഇന്നലെ രാവിലെയാണ് സുന്ദരയെ ജോഡ്കലിൽ എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തത്. കെ. സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലായിരുന്നു തെളിവെടുപ്പ്. രണ്ട് നില കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ താമസ സൗകര്യവും രണ്ടാം നിലയിൽ ഓഫീസും അനുബന്ധ സൗകര്യവും ഒരുക്കിയിരുന്നു.

ഏപ്രിൽ 20നാണ് കെ സുന്ദരയെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എത്തിച്ചത്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ താമസിപ്പിച്ചു. ഇതിൻ്റെ തൊട്ടടുത്ത ദിവസം സുന്ദര പത്രിക പിൻവലിച്ചു. തന്നെ ഭീഷണിപ്പെടുത്തി തട്ടികൊണ്ട് വന്നതാണെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. സുന്ദരയെ താമസിപ്പിച്ച മുറി അന്വേഷണ സംഘം പരിശോധിച്ചു.

നാമനിർദേശ പത്രിക പിൻവലിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ബി.ജെ പി നേതാക്കൾക്കൊപ്പം കെ.സുന്ദര വാർത്താ സമ്മേളനവും നടത്തിയിരുന്നു. ഈ സ്ഥലവും സുന്ദര പൊലീസിന് കാട്ടികൊടുത്തു. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ തൊട്ടടുത്തുള്ള സ്കൂൾ ഗ്രൗണ്ടിലാണ് കെ. സുരേന്ദ്രൻ ഹെലികോപ്ടറിൽ വന്നിറങ്ങിയിരുന്നത്. കർണാടകയിലെ ആർ.എസ്. എസ് നേതാക്കൾക്കായിരുന്നു തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ നിയന്ത്രണം.

TAGS :

Next Story