Quantcast

മങ്കയം മലവെള്ളപ്പാച്ചിൽ: കാണാതായ രണ്ടാമത്തെയാളും മരിച്ചു

അപകടത്തിൽ പെട്ട നെടുമങ്ങാട് സ്വദേശിനി ഷാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്‌

MediaOne Logo

Web Desk

  • Updated:

    2022-09-05 02:53:17.0

Published:

5 Sept 2022 7:56 AM IST

മങ്കയം മലവെള്ളപ്പാച്ചിൽ: കാണാതായ രണ്ടാമത്തെയാളും മരിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മങ്കയത്ത്‌ മലവെള്ളപ്പാച്ചിലിൽ കാണാതായ രണ്ടാമത്തെയാളും മരിച്ചു. അപകടത്തിൽ പെട്ട നെടുമങ്ങാട് സ്വദേശിനി ഷാനി(37)യാണ് മരിച്ചത്‌.

രാവിലെ ഏഴരയോടു കൂടിയാണ് ഷാനിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് സെക്ഷനുകൾ ആയി തിരിഞ്ഞായിരുന്നു പരിശോധന. അപകടം നടന്ന വാഴത്തോപ്പിന് ഒരു കിലോമീറ്റർ അകലെ മൂന്നാറ്റുമുക്ക് ആറ്റിൽ ഒഴുകി വന്ന നിലയിലായിരുന്നു മൃതദേഹം. ഷാനിയുടെ ബന്ധു ഒമ്പതു വയസ്സുകാരി നസ്രിയയുടെ മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മങ്കയം വാഴപ്പണ വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിലുണ്ടായത്. നെടുമങ്ങാട് സ്വദേശികളായ പത്ത് പേരടങ്ങിയ രണ്ട് കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇവർ ആറ്റിൽ കുളിച്ചുകൊണ്ടിരിക്കെ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. പുത്തൻവീട്ടിൽ ഷെഫീക്കിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. എട്ടുപേരെ നാട്ടുകാർ രക്ഷിച്ചു.


TAGS :

Next Story