കണ്ണൂരിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ കസ്റ്റഡിയിൽ
ഇന്നലെ വൈകീട്ട് വളപട്ടണം ബീച്ച് പരിസരത്ത് നിന്ന് മൂന്നുപേർ പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്

കണ്ണൂരിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. നിലമ്പൂർ കാട്ടിൽ ആയുധപരിശീലനം നടത്തുകയും മാവോയിസ്റ്റ് ദിനം ആചരിക്കുകയും ചെയ്തു എന്ന സംഭവത്തിൽ മലപ്പുറം എടക്കര പൊലീസ് സ്‌റ്റേഷനിൽ 2017 സെപ്തംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട ആളാണ് ഇന്ന് അറസ്റ്റിലായ മുരുകേശ്.
നേരത്തെ കേരള തീവ്രവാദ വിരുദ്ധ വിഭാഗമായിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകീട്ടാണ് വളപട്ടണം ബീച്ച് പരിസരത്ത് നിന്ന് മൂന്നുപേർ പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്.
ഇതിൽ ഒരാളുടെ കയ്യിൽ രണ്ട് തിരിച്ചറിയൽ കാർഡുണ്ടായിരുന്നു. രണ്ട് തിരിച്ചറിയൽ കാർഡിലും രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇയാളെ കേന്ദ്ര ഏജൻസിയ്ക്ക് കൈമാറുകയായിരുന്നു. കേന്ദ്ര ഏജൻസിയുടെ പരിശോധനയിൽ ഇയാൾ നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ മുരുകേശ് ആണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ കൂടെയുള്ള രണ്ടുപേർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

