Quantcast

ന്യൂനപക്ഷ മത വിഭാ​ഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള മാർ​ഗദീപം സ്കോളർഷിപ്പിനുള്ള അപേക്ഷാ തീയതി നീട്ടി

സെപ്റ്റംബർ 22 വരെയാണ് നീട്ടിയത്

MediaOne Logo

Web Desk

  • Published:

    11 Sept 2025 5:41 PM IST

Margadeepam Scholarship Application date postponed
X

കോഴിക്കോട്: 2025-26 സാമ്പത്തികവർഷത്തെ ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിനായുള്ള അപേക്ഷാ സമയം നീട്ടി. സെപ്റ്റംബർ 22 വരെയാണ് നീട്ടിയത്.

കേരളത്തിൽ സ്ഥിര താമസമാക്കിയ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കുടുംബ വാർഷിക വരുമാനം 25000 കവിയാൻ പാടില്ല. 1500 രൂപയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. സ്കൂൾതലത്തിൽ ഓൺലൈനായി അപേക്ഷിക്കാം.

TAGS :

Next Story