Quantcast

'സർക്കാർ അപമാനിച്ചു, പെൻഷൻ തനിക്ക് മാത്രമായി വേണ്ട'; മറിയക്കുട്ടി

"ഒരു കിലോ മീൻ വിൽക്കാനിവർ സമ്മതിക്കില്ല, അവിടെയും ബക്കറ്റ് പിരിവ്. ഭരണം കിട്ടിയിട്ടും ഇവരുടെ ബക്കറ്റ് പിരിവിനൊരു കുറവുമില്ല"

MediaOne Logo

Web Desk

  • Updated:

    2023-12-22 14:17:04.0

Published:

22 Dec 2023 1:50 PM GMT

സർക്കാർ അപമാനിച്ചു, പെൻഷൻ തനിക്ക് മാത്രമായി വേണ്ട; മറിയക്കുട്ടി
X

ഇടുക്കി: പെൻഷൻ കുടിശ്ശിക കിട്ടാനുള്ള പോരാട്ടം എല്ലാവർക്കും വേണ്ടിയെന്ന് മറിയക്കുട്ടി. കോടതിയിൽ സർക്കാർ തന്നെ അപമാനിച്ചെന്നും തനിക്ക് മാത്രമായി പെൻഷൻ വേണ്ടെന്നും മറിയക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

"പെൻഷൻ എല്ലാവർക്കും കിട്ടേണ്ട ഒന്നാണ്, അത് ഞങ്ങളുടെ അവകാശമാണ്. ഒന്നരക്കോടി എനിക്ക് നീക്കിയിരിപ്പുണ്ടെന്നാണല്ലോ വാദം. മകൾ വിദേശത്ത്, ഒന്നരയേക്കർ സ്ഥലം... തുടക്കം മുതൽ തന്നെ അപമാനിക്കുകയാണ് പിണറായിയും ഗുണ്ടകളും. ഞാനെല്ലാവർക്കും വേണ്ടിയാണ് പോരാടുന്നത്. എന്റേത് രാഷ്ട്രീയമല്ല, ജീവിതമാർഗമാണ്. പിണറായിക്കും കൂട്ടർക്കും എന്തെങ്കിലുമൊക്കെ പറയണമല്ലോ. നാടുമുഴുവൻ ബക്കറ്റ് പിരിവ് നടത്തുകയല്ലേ അവരുടെ പണി.

എത്രയെത്ര കടകളവർ തകർത്തു... ഒരു കിലോ മീൻ വിൽക്കാനിവർ സമ്മതിക്കില്ല, അവിടെയും ബക്കറ്റ് പിരിവ്. ഭരണം കിട്ടിയിട്ടും ഇവരുടെ ബക്കറ്റ് പിരിവിനൊരു കുറവുമില്ല. എത്രയെത്ര പാർട്ടികളിവിടെയുണ്ട്. ഇത്രയും നാണം കെട്ട പാർട്ടി മറ്റൊന്നില്ല. പിണറായി നല്ലതാണെങ്കിൽ ഇങ്ങനെ ബക്കറ്റ് പിരിവ് ഇവിടെയുണ്ടാകുമോ? ഈ പാർട്ടിയുടെ കാർന്നോരുടെ വകയാണോ കേരളം?. ഞാൻ ഈ പരിപാടിക്കൊന്നും പോയിട്ടില്ല. എനിക്ക് കിട്ടേണ്ട ആനുകൂല്യത്തിന് വേണ്ടിയാണ് ഞാൻ പോരാടുന്നത്. കോടതിയിലെനിക്ക് നല്ല വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്ന് തന്നെയാണ് ഉറപ്പ്". മറിയക്കുട്ടി വിമർശിച്ചു.

മറിയക്കുട്ടിയുടെ ഹരജിയിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് ഇന്ന് ഹൈക്കോടതി വേദിയായത്.പെൻഷൻ വിതരണത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മറിയക്കുട്ടി സമർപ്പിച്ച ഹരജി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാരിന്റെ വാദം. സംസ്ഥാനത്ത് 45 ലക്ഷം ആളുകൾ പെൻഷനെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്നും ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് പെൻഷൻ വൈകുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. മറിയക്കുട്ടിക്ക് മാത്രമായി പെൻഷൻ നൽകുന്നത് അനീതിയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ഹരജി രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാരിന്റെ വാദം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. സർക്കാരിന്റെ വാദം രേഖപ്പെടുത്തിയ കോടതി ഇടക്കാല ഉത്തരവിറക്കിയില്ല. എന്നാൽ സർക്കാറിനെതിരെ കോടതി ഉത്തരവിറക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞതിൽ സിംഗിൾ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. പരാമർശം പിൻവലിച്ചില്ലെങ്കിൽ ഉത്തരവിൽ രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ കോടതിക്കെതിരായ പരാമർശം സർക്കാർ പ്ലീഡർ പിൻവലിച്ചു. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.

മറിയക്കുട്ടി ആവശ്യപ്പെട്ടാൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സഹായിക്കുമെന്ന് കോടതി വ്യക്തമാക്കിയെങ്കിലും തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടെന്നായിരുന്നു മറിയക്കുട്ടിയുടെ മറുപടി.

TAGS :

Next Story